സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ

March 14 2025 
samastha-pothupareeksha-result-latestupdates

ചേളാരി: 2025 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ സമസ്ത പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ നടക്കും.

ഉച്ചയ്ക്ക് 12.15 ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ വെച്ച് ഫല പ്രഖ്യാപനം നടത്തും. പരീക്ഷാ ഫലം ഉച്ചയ്ക്ക് 12.30 മുതല്‍ www.samastha.infohttp://result.samastha.info സൈറ്റില്‍ ലഭ്യമാവും. 2,65,395 കുട്ടികളാണ് ഈ വര്‍ഷം സമസ്ത പൊതുപരീക്ഷ എഴുതിയത്.

Previous Post Next Post