മഞ്ചേശ്വരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി 3 മരണം

മഞ്ചേശ്വരം: കാസർകോട് ഹൊസങ്കടി വാമഞ്ചൂരിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ തൽക്ഷണം മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപം ഉപ്പളപ്പാലത്തിലാണ് അപകടമുണ്ടായത്. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ഇവരുടെ ബന്ധു കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിക്കിടന്ന ഇവരെ നാട്ടുകാരും പോലീസും ഉപ്പളയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് പുറത്തെടുത്തത്. അമിത വേഗതയും ഡ്രൈവർ ഡിവൈഡർ കാണാത്തതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.