പുതിയ ബസ്റ്റാന്റ് നിർമ്മാണത്തിന് ഊന്നൽ നൽകി കൊണ്ട് പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.



പുതിയ ബസ്റ്റാന്റ് നിർമ്മാണത്തിന് ഊന്നൽ നൽകി കൊണ്ട് പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ വെച്ച് ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദയാണ് ബജറ്റ് അവതരിപ്പിച്ചത്. 

പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി 3 കോടി നീക്കി വെച്ചു. 

യുവാക്കളിൽ കായികശേഷി വളർത്തിയെടുക്കാൻ തയ്യാറാക്കിയ നഹാസാഹിബ് സ്റ്റേഡിയത്തിൻ് നവീകരണം, വിവിധ ഏരിയകളിലെ നഗര സൗന്ദര്യവൽകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സ്കൂൾ നിർമ്മാണം, ആരോഗ്യത്തിനായി ഓപൺ ജിമ്മുകൾ, സാംസ്കാരിക രംഗത്തിന് താളം നൽകിയുള്ള പരപ്പനങ്ങാടി ഫെസ്റ്റ്, ഉൽസവങ്ങൾ, പരപ്പനങ്ങാടിയുടെ ചരിത്ര പുസ്തകം,സാമ്പത്തിക പ്രാരാബ്ധങ്ങളിൽ വീർപ്പുമുട്ടുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായം, ഗ്യാസ് ട്രെമിറ്റോറിയം എന്നിവ ഈ ബജറ്റ് ലക്ഷ്യമിടുന്നവയാണ്. അതോടൊപ്പം ചിരകാല സ്വപ്നമായ ബസ് സ്റ്റാൻ്റ് നിർമ്മാണത്തിനും ഈ ബജറ്റ് പ്രഥമ പരിഗണന നൽകുന്നുണ്ട്. 
പുതിയ MCF നിർമ്മാണത്തിനായുള്ള തടസങ്ങൾ നിങ്ങിയതും നിർമ്മാണം വേഗത്തിലാക്കാൻ സാധിക്കും.

കുടുംബശ്രീയെ മികവിന്റെ കേന്ദ്രം ആക്കുന്നതിന്റെ ഭാഗമായി അകതിരഹിത കേരളം പദ്ധതി, ബാലസഭ പഠനയാത്ര അയൽക്കൂട്ടങ്ങൾക്ക് ആർ.എഫ്-യു.പി.എ ഫണ്ട്, ഓഫീസ് നവീകരണത്തിനായി ഫണ്ടും വകയുരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിലെ കുതിച്ചുചാട്ടത്തിന് നഗരസഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനും, പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായപദ്ധതികൾ ഈ ബജറ്റിലുണ്ട്.
വിവിധ മാർഗ്ഗങ്ങളിലൂടെ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്ക്കരണവും, പ്ളാസ്റ്റിക്ക് നിർമ്മാർജനത്തിനുള്ള പദ്ധതി കൾക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
പരപ്പനങ്ങാടിക്കാരുടെ ചിരകാലസ്വപ്നമായ ഒരു പൊതു ബസ്റ്റാൻഡ് നിർമ്മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അതു യാഥാർത്ഥ്യമാക്കാനുള്ള പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.
 വയോജനങ്ങൾക്കായുള്ള പ്രത്യേകം പാർക്ക് ഉല്ലാസയാത്രകൾ സംഘടിപ്പിക്കൽ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഓഫീസിന്റെ മുകൾ നിലയിലേക്ക് പോകാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ലിഫ്റ്റ് സംവിധാനം ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള പദ്ധതികൾ സ്പെഷ്യൽ സ്കൂളിന് പുതിയ കെട്ടിടം എന്നിവയ്ക്കും പുതിയ സബ് സെന്റർ നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
Previous Post Next Post