താലൂക്ക് ആശുപത്രിയിലെ തീപിടുത്തം; ജില്ല ഫയർ & റെസ്ക്യൂ അന്വേഷണം നടത്തും





താലൂക്ക് ആശുപത്രിയിലെ തീപിടുത്തം

ജില്ല ഫയർ & റെസ്ക്യൂ അന്വേഷണം നടത്തും


തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നവംബർ മാസത്തിൽ രാത്രി ഉണ്ടായ തീപിടുത്തത്തിൻ്റെ കാരണം മലപ്പുറം ഫയർ & റെസ്ക്യൂ ടീമിനെ കൊണ്ട് അന്വേഷണം നടത്തിക്കുവാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാർട്ടി വിഗ്ദ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു.


തീപിടുത്തം ഉണ്ടാകുന്നതിന് രണ്ടുദിവസം മുമ്പ് പണി കഴിഞ്ഞ യുപിഎസ് പഴയ കേബിളുകൾ മാറ്റാതെയും അധിക തുകക്ക് വർക്ക് നൽകി പഴയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ പണി പൂർത്തീകരിച്ചിതാണെന്ന് ആരോപണമുണ്ടായിരുന്നു താലൂക്ക് ആശുപത്രിയിലെ ബാഹ്യ ഇടപെടലുകളും കൊടുകാര്യസ്ഥതയെ കുറിച്ചും ഭരിക്കുന്ന പാർട്ടിയുടെ യൂത്ത് വിഭാഗം തന്നെ സമരപരിപാടികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഇതുപോലുള്ള തീപിടുത്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി വിഗ്ദ സമിതിയെ 'കോണ്ട് അന്വേഷിപ്പിക്കണം എന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ശ്രമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ മലപ്പുറം ജില്ല ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അന്വേഷിച്ച് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ അബ്ദുൽ റഹീം പൂക്കത്ത്, മൂസ ജാറത്തിങ്ങൽ, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയിരുന്നത്
Previous Post Next Post