തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു


തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് ചെമ്മാട് അങ്ങാടിയിൽ നടത്തി.
പൊതുസമ്മേളനം ആം ആദ്മി സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എം.ഡി.എം.എ. പകർച്ചവ്യാധി പടർന്നു കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ പരാജിതരായിരിക്കുകയാണ് എന്നും പൊതു സമ്മേളനം
ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. വേദിയിൽ ആശാവർക്കമാർ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊന്നാടയണിച്ച് ആദരിച്ചു. 

ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും പുതിയ മെമ്പർമാർക്കുള്ള ആദരവും നടത്തി. സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, ഷൗക്കത്ത് അലി എരോത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, ജില്ല സെക്രട്ടറി ഷമീം. പി.ഒ., തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട്, കുഞ്ഞിതു, സാദിഖ് പ്രസംഗിച്ചു
Previous Post Next Post