മലപ്പുറം കാവപ്പുരയില്‍ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം | പൊൻമുണ്ടം പഞ്ചായത്തിൽ കാവപ്പുരയിൽ മാതാവിനെ മകൻ  ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.
നന്നാട്ട് ആമിനയാണ്(62) മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. 
മാനസിക രോഗിയായ മകൻ മുസമ്മിലാണ് കൃത്യം നടത്തിയത്. വീട്ടിൽ പിതാവടക്കം മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. 
പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം.

പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

Previous Post Next Post