സന്ദീപ് വാര്യര്‍ ഇനി കെ.പി.സി.സി വക്താവ്; പദവി നല്‍കി കോണ്‍ഗ്രസ്

സന്ദീപ് വാര്യര്‍ ഇനി കെ.പി.സി.സി വക്താവ്; പദവി നല്‍കി കോണ്‍ഗ്രസ്


sandeep-varier-appointed-as-congress-spoke-person

തിരുവനന്തപുരം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെ.പി.സി.സി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു നേതാക്കള്‍ക്ക് കത്തയച്ചു. 

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെ.പി.സി.സി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോണ്‍ഗ്രസിലെത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പിയുടെ മുഖമായിരുന്നു സന്ദീപ് വാര്യര്‍. 

Previous Post Next Post