തിരൂരങ്ങാടി നഗരസഭ വിജയസ്പര്‍ശം പദ്ധതിതുടങ്ങി.

തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ വിജയ സ്പര്‍ശംനഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി നഗരസഭ വിജയസ്പര്‍ശം പദ്ധതിതുടങ്ങി.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന വിജയഭേരി വിജയ സ്പര്‍ശം-പദ്ധതിക്ക് തുടക്കം. ഏഴ് ലക്ഷം രൂപ ചെലവില്‍ വിദ്യാര്‍ത്ഥികളില്‍ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ പി.എം.എ സലാം എക്‌സ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.കെ ബാവ. സിപി ഇസ്മായില്‍, സിപി സുഹ്‌റാബി. ലിജ ജെയിംസ്. ഒ.ഷൗക്കത്തലി, കെ കദിയാമു ടീച്ചര്‍, സിപി ഹബീബ ബഷീര്‍, എം.ടി അയ്യൂബ് മാസ്റ്റര്‍, സിഎച്ച് അജാസ്. എല്‍. കുഞ്ഞിമുഹമ്മദ്, എം.ടി അയ്യൂബ് മാസ്റ്റര്‍, സുജിനി മുളമുക്കില്‍, സമീന മൂഴിക്കല്‍, ആരിഫ വലിയാട്ട്, പിഒ മുനീര്‍ മാസ്റ്റര്‍,ഹുസൈന്‍ മാസ്റ്റര്‍ സംസാരിച്ചു. വിവിധ സമ്മാന ദാനങ്ങള്‍ നടന്നു.


Previous Post Next Post