ബാഴ്സയുടെ ഗോൾ മഴയിൽ റയൽ വീണു; കറ്റാലന്മാർക്ക് 15ാം സ്പാനിഷ് സൂപ്പർ കപ്പ്

ജിദ്ദ: 2025 സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി ബാഴ്സലോണ. കലാശപോരാട്ടത്തിൽ റയൽ മാഡ്രിഡിനെ 5-2ന് തകർത്താണ് കറ്റാലന്മാർ കിരീടം ചൂടിയത്. ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സ നരേടുന്ന ആദ്യ കിരീടം ആണിത്. ബാഴ്സയുടെ പതിനഞ്ചാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടമായിരുന്നു ഇത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സ്പാനിഷ് സൂപ്പർ കപ്പ് നേടുന്ന ടീമെന്ന നേട്ടം നിലനിർത്താനും ബാഴ്സക്ക് സാധിച്ചു. റയൽ മാഡ്രിഡ് 13 തവണയാണ് ഈ കിരീടം നേടിയത്.
മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ലാമിനെ യമാൽ(22), റോബർട്ട് ലെവൻഡോസ്‌കി(36), റാഫീഞ്ഞ(39, 48), അലജാൻഡ്രോ ബാലഡെ(45+10) എന്നിവരാണ് ഗോൾ നേടിയത്. റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെ(5), റോഡ്രിഗോ(60) എന്നിവരാണ് ലക്ഷ്യം കണ്ടത്.
മത്സരത്തിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയിരുന്നത്.19 ഷോട്ടുകൾ ബാഴ്സയുടെ പോസ്റ്റിലേക്ക് ഉതിർത്ത റയൽ ആറെണ്ണം ഓൺ ടാർഗെറ്റിലേക്ക് എത്തിച്ചു. ബാഴ്സ 14 ഷോട്ടുകളും എതിർ പോസ്റ്റിലേക്ക് നേടി. ഇതിൽ എട്ട് ഷോട്ടുകളും ലക്ഷ്യത്തിലെത്തിക്കാൻ കറ്റാലന്മാർക്ക്