വയനാട്ടില്‍ എം.ഡി.എം.എയുമായി 2 തിരൂര്‍ സ്വദേശികള്‍ പിടിയിൽ

 കൽപ്പറ്റ | എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര വീട്ടിൽ, ടി.ബി. ഹനീഫ (38) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. 7.62 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. എസ്.ഐ സി.എം. സാബു, സി.പി.ഒ അനിത്ത് കുമാർ, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://chat.whatsapp.com/JWqg53ivKuPE3rYAzfDN2n
Previous Post Next Post
WhatsApp