കരുമ്പിൽ💞സൗഹൃത കൂട്ടായ്മ
സ്വര്‍ണ്ണ മെഡൽ ജേതാക്കളെ ആദരിച്ചു.
തിരൂരങ്ങാടി :2023 ജൂണ്‍ 10,11 തിയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് ഓപണ്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കബീര്‍ കരുമ്പില്‍,ഫാസില്‍ പുളിക്കല്‍ എന്നിവരെ കരുമ്പില്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.70 Kg വിഭാഗത്തില്‍ കബീറും 60 Kg വിഭാഗത്തില്‍ ഫാസിലും ഗോള്‍ഡ് മെഡല്‍ ജേതാക്കാളായതോടെ ദേശീയ ഓപ്പണ്‍ വുഷു ചാമ്പ്യന്‍ഷിപിന് യോഗ്യത നേടി.രണ്ട് പേരും കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ പരിശീലനം നേടിയവരാണ്. അസ്ലം എം.കെ കബീറിന് ഉപഹാരം കൈമാറി. ഫാസലിന് വേണ്ടി ഫൈസല്‍ താണിക്കല്‍ ഉപഹാരം ഏറ്റു വാങ്ങി. സ്നേഹാദര ചടങ്ങില്‍ അഡ്മിന്‍മാരയ ഫൈസല്‍ കെ.എം, കമറു കക്കാട്, ഷംസുദ്ധീന്‍ കെ.കെ, നവാസ് പി.വി എന്നിവരും, ഗ്രൂപംഗങ്ങളും, കൂടാതെ മെെത്രി ക്ലബ് ഭാരവാഹികളും, നാട്ടുകാരും പങ്കെടുത്തു. സന്തോഷസൂചകമായി മധുരം വിതരണം ചെയ്തു. കൂട്ടായ്മ നല്‍കിയ ആദരവിന് ട്രൈനര്‍ റഹീം ചെറ്റാലി നന്ദി അറിയിച്ചു. നാട്ടിലെ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് സൗഹൃദ കൂട്ടായ്മ അഡ്മിന്‍ പാനല്‍ അറിയിച്ചു.