കരുമ്പിൽ സൗഹൃദ കൂട്ടായ്മ മരുന്നുകൾ കൈമാറി
കരുമ്പിൽ: നിർധനരായ രോഗികൾക്ക് നൽകാൻ കരുമ്പിൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ച പെട്ടികളിലൂടെ സമാഹരിച്ച മരുന്നുകൾ സൗഹൃദ കൂട്ടായ്മ പ്രവർത്തകർ സാന്ത്വനം പാലിയേറ്റീവിന് കൈമാറി. പാലിയേറ്റീവ് വളണ്ടിയർ അബു ഹാജിയാണ് മരുന്നുകൾ ഏറ്റുവാങ്ങിയത്. പി വി നവാസ്, നൈനുനസ്, ഷംസു കെ കെ , ഇർഷാദ് കെ പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.