സൗജന്യ ബാഗേജില്‍ സംസം ഉള്‍പ്പെടുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സൗജന്യ ബാഗേജില്‍ സംസം ഉള്‍പ്പെടുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്


Share:
air india express new

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള 30 കിലോഗ്രാം സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് സംസം വെള്ളത്തിന്റെ ഭാരം കൂടി ഉള്‍പ്പെട്ടതാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സംസം വാട്ടര്‍ കണ്ടെയ്‌നറിന് അധിക പീസ് ഹാന്‍ഡ്‌ലിങ് ഫീസ് തുടര്‍ന്നും നല്‍കേണ്ടതില്ല. സംസം വെള്ളം ഉള്‍പ്പെടെയുള്ള ചെക്ക്-ഇന്‍ ബാഗേജിന്റെ ഭാര്യം അനുവദനീയ ഭാരത്തിനു മുകളിലാണെങ്കില്‍ അധിക ബാഗേജ് നിരക്കുകള്‍ ബാധകമായിരിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ മാസമാണ് സൗജന്യ ബാഗേജിന്റെ നിശ്ചിത ഭാരം 20 കിലോഗ്രാമില്‍ നിന്ന് 30 കിലോഗ്രാമാക്കി വര്‍ധിപ്പിച്ചത്. കൂടാതെ രണ്ട് കാബിന്‍ ബാഗേജുകള്‍ പരമാവധി ഏഴു കിലോഗ്രാം വരെയും അനുവദിച്ചിരുന്നു.

Previous Post Next Post