പാലക്കാട് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരുക്ക്

പാലക്കാട്: വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനടിയാണ് സംഭവം. ഒരു മാസമായി നടന്നുവരുന്ന മത്സരമാണ്.
പട്ടാമ്പി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ആരുടെയും പരിക്ക് ഗുരുതരമല്ല, കൃത്യമായ രക്ഷപ്രവര്‍ത്തനം നടത്തിയെന്ന് പട്ടാമ്പി സി ഐ പറഞ്ഞു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രോമ കെയര്‍ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.
ഫൈനല്‍ ദിവസം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാണികള്‍ എത്തി. താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍