വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്ത്‌ ഒന്നാം ഘട്ടം ഉദ്ഘടനം ചെയ്തു.


വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്ത്‌ ഒന്നാം ഘട്ടം ഉദ്ഘടനം ചെയ്തു. 

വേങ്ങര: കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയെങ്കിലും ഉള്ള എല്ലാ അംഗൻവാദികൾക്കും കെട്ടിടം നിർമിക്കുക എന്ന പദ്ധതിയിൽ ഉൾപെടുത്തി,  ഒരു കോടി ആറ് ലക്ഷത്തി അമ്പത്തിനായിരം രൂപ വിനിയോഗിച്ചു നിർമിച്ച അഞ്ച് അംഗൻവാടികളുടെ ബ്ലോക്ക്‌ തല ഉദ്ഘടനം ബഹു : എം. എൽ. ഏ പി. കെ കുഞ്ഞലി ക്കുട്ടി നിർവഹിച്ചു. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള എല്ലാം അംഗൻവാദികൾക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടം നിർമിച്ചു നൽകും. 

ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണിൽ ബെന്സീറ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഊരകം പഞ്ചായത്ത് പ്രസിഡന്റ്‌ മൻസൂർ കോയ തങ്ങൾ മുഖ്യധിതിയായി. 
ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ സഫിയ മലേക്കാരൻ,സുഹിജാബി, അംഗങ്ങളായ അബ്ദുൾഅസീസ്,  രാധ രമേശ്‌,ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മൈമൂന്നത്,  അബൂതാഹിർ പികെ, അഷ്‌റഫ്‌ പികെ, സമീറ,ഇബ്രാഹിംകുട്ടി,ശറഫുദ്ധീൻ, ഷിബു ,സി ഡി പി ഒ സുജാത, സുപ്രവൈ സാർ ജംഷീദ,ദാക്ഷായണി ടീച്ചർ പ്രസംഗിച്ചു.  അംഗനവാടിക്ക് ഭൂമി നൽകിയ ചെറുകാട്ടിൽ അറുമുഖനെ ചടങ്ങിൽ എം ൽ ഏ ആദരിച്ചു
Previous Post Next Post