കരിപറമ്പ് അരീപാറ റോഡ് നവീകരിച്ചതിൻ്റെ സമർപ്പണം 2025 ജനുവരി 10ന് വെള്ളി
കാലത്ത് 9.30 ന്.
സമഗ്ര കുടിവെള്ള പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച കരിപറമ്പ് അരീപാറ റോഡ്
നവീകരിച്ചതിൻ്റെ സമർപ്പണം 2025 ജനുവരി 10ന് കാലത്ത് 9.30 ന് ബഹു: തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിക്കും. ഒന്നേകാൽ കിലോമീറ്റർ ദൂരത്തോളം മെച്ചപ്പെടുത്തി ടാറിങ് നിർവഹിച്ചതോടെ റോഡിന് വിശാലതയും കൂടിയിട്ടുണ്ട്. സമർപ്പണത്തിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ഭരണസമിതി അറിയിച്ചു.