നേപ്പാളിൽ അതിശക്തമായ ഭൂചലനം, പ്രകമ്പനം ഇന്ത്യയിലും

കാഠ്മണ്ഡു- നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ചൊവ്വാഴ്ച പുലർച്ചയാണ് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ (57 മൈൽ) അകലെയാണ്. ചൈനയിലെ ടിബറ്റിൻ്റെ പർവത അതിർത്തിയിലാണ് ഈ മേഖല സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കാഠ്മണ്ഡുവിൽ കെട്ടിടങ്ങൾ കുലുങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.
(കൂടുതൽ വിശദാംശങ്ങൾ ഉടൻ )