ബൈക്കില്‍ സ്‌കൂളിലേക്ക് പോകുംവഴി മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു
നന്മണ്ട: കോഴിക്കോട് നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫാണ്(39) മരിച്ചത്.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുംവഴി നന്മണ്ട ഈസ്റ്റ് യു.പി സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഗുല്‍മോഹര്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ വീഴുകയായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കൗണ്‍സിലറും മുന്‍ മേഖല സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറും ആയിരുന്നു.