അധ്യാപിക വീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍
പുത്തനത്താണി-ചേരുരാല്‍ എടത്തടത്തില്‍ സക്കീറിന്റെ ഭാര്യ ജസിയയെ(46) വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാസ് സിലിണ്ടറില്‍നിന്നു തീപടര്‍ന്നു പൊള്ളലേറ്റു മരിച്ചതാണെന്നു സംശയിക്കുന്നു. ചേരുരാല്‍ ഹൈസ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവ് സക്കീര്‍ ഇതേ സ്‌കൂളിലെ അധ്യാപകനാണ്. മക്കള്‍: ഡോ. ഫിദ, റിഥ ഫാത്തിമ, മുഹമ്മദ് ഹനീം. മരുമകന്‍: ഡോ.റഫ്‌നാസ്. പൊട്ടിത്തെറി നടന്നതായി കണ്ടെത്തിയില്ല. മൃതദേഹം തിരൂര്‍ ഗവണ്‍മെന്റ് ജില്ലാആശുപത്രി മോര്‍ച്ചറിയില്‍.